തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ അമ്മ എത്തിയത് കഞ്ചാവുമായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മ ലത (45)യാണ് കഞ്ചാവുമായി എത്തിയത്. ലതയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
മകന് കഞ്ചാവ് നൽകാൻ ലത വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരം കാട്ടാക്കട താലൂക്ക് വീരണകാവ്, കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യയാണ് ലത.















