കൊച്ചി; യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്തു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നിവിനടക്കം ആറുപേർ പ്രതികളാണ്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയാണ് പീഡനത്തിനുള്ള ഒത്താശ ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇവരടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിന്റെ അന്വേഷണം എസ്ഐടി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനിൽ രണ്ടാം പ്രതിയുമാണ്. 2023 നവംബറിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശ്രേയ എന്ന യുവതിയാണ് സംഘത്തിന് തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്നും രണ്ടിടത്ത് വച്ച് പീഡനം നടത്തിയതെന്നും പരാതിയിൽ പറയുന്നു.