പോർബന്തർ: അടിയന്തര ലാൻഡിംഗിനിടെ കോസ്റ്റ് ഗാർഡന്റെ ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ മലയാളിയും. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണ് (39) മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് വിവരം.
ഗുജറാത്തിലെ പോർബന്തറിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. എണ്ണ ടാങ്കറായ എംടി ഹരിലീലയിലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. നാല് പേരാണുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായുള്ള തിരിച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് മൃതദേഹം കണ്ടെടുത്തത്.