ഇസ്ലാമബാദ്: സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി പാക് ഭരണകൂടം. ഔദ്യോഗിക വിവരങ്ങളും രേഖകളും പുറത്ത് വരുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ഭരണകൂടത്തിന്റെ വികലമായ നയങ്ങളും ഉത്തരവുകളും സോഷ്യൽ മീഡിയ വഴി ആഗോള തലത്തിൽ പ്രചരിക്കുന്നത് പലപ്പോഴും പാക് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
സർക്കാരിന്റെ നയങ്ങൾ, തീരുമാനങ്ങൾ, ദേശീയ പരമാധികാരം, അന്തസ്സ് എന്നിവയ്‌ക്കെതിരെ സർക്കാർ ജീവനക്കാർ സംസാരിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. അതുപോലെ പ്രത്യേക അനുമതിയില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അഭിപ്രായങ്ങളോ പോസ്റ്റുകളോ പാടില്ല . നിർദ്ദേശങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ ഓഫീസുകളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ മേല ധികാരികൾ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.















