കൊച്ചി: കെഎസ്ആർടിസി സെപ്റ്റംബറിലെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് നൽകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
കാട്ടാക്കടയിൽ അടുത്തിടെ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് KSRTC മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തതുൾപ്പെടെയുള്ള വിഷയങ്ങൾ കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇന്ന് ഹർജികൾ വീണ്ടും പരിഗണിച്ച ഘട്ടത്തിലാണ് കോടതി
ഓണത്തിനുമുമ്പ് തന്നെ സെപ്റ്റംബർ മാസത്തെ പെൻഷൻ തുക കൊടുത്ത് തീർക്കണമെന്ന് സർക്കാരിന് കർശന നിദ്ദേശം നൽകിയത്.
അതേസമയം ഓഗസ്റ്റിലെ പെൻഷൻ തുക കൊടുത്തുതുടങ്ങിയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. പെൻഷൻ ലഭിക്കാതെ ജീവനക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങളൊന്നും സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നില്ലേയെന്നും കോടതി ചോദിച്ചു. പെൻഷൻ തുക എത്രയും പെട്ടന്ന് കൊടുത്ത് തീർക്കണമെന്ന് കോടതി നിർദേശം നൽകുകയും ചെയ്തു.















