തിരുവനന്തപുരം: മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിനെ ശിക്ഷിച്ച് തിരുവനന്തപുരം പോക്സോ കോടതി. പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവും 1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജില്ലാ ജഡ്ജി എംപി ഷിബുവാണ് വിവിധ വകുപ്പുകളിൽ ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 1.5 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ അധികം തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെ കെ അജിത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവർ ഹാജരായി
കുട്ടിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37-കാരനായ പ്രതി മകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങി. ഒന്നര വയസുള്ളപ്പോൾ കുഞ്ഞിന്റെ അമ്മ മരിച്ചുപോയിരുന്നു.പ്രതിയുടെ ലൈംഗികാതിക്രമത്തിൽ ഗതികെട്ട കുഞ്ഞ് വിവരം അദ്ധ്യാപികയോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ഇവർ പൊലീസിനെയും ചൈൾഡ് ലൈനിനെയും അറിയിച്ചു. പാെലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതു മുതൽ കുഞ്ഞ് നിലവിൽ ജുവൈനൽ ഹോമിലാണ്.















