പരാതി കൊടുത്തവർ സൂക്ഷിച്ചോ, നഖവും മുടിയും മാത്രം പരിശോധിച്ചാൽ മതി, ആറ് മാസത്തിനുള്ളിൽ ലഹരി ഉപയോഗിച്ചെങ്കിൽ കുടുങ്ങും; അഡ്വ. ഷോൺ ജോർജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാതി കൊടുത്തവർ സൂക്ഷിച്ചോ, നഖവും മുടിയും മാത്രം പരിശോധിച്ചാൽ മതി, ആറ് മാസത്തിനുള്ളിൽ ലഹരി ഉപയോഗിച്ചെങ്കിൽ കുടുങ്ങും; അഡ്വ. ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 12:55 am IST
FacebookTwitterWhatsAppTelegram

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രധാനമായി പറഞ്ഞിട്ടുളള വസ്തുതകളിലൊന്ന് സിനിമയ്‌ക്കുള്ളിലെ ലഹരിയെക്കുറിച്ചാണെന്ന് അഡ്വ. ഷോൺ ജോർജ്. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ മാദ്ധ്യമങ്ങൾ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമായി ചർച്ച ചെയ്യുന്നത് സിനിമയ്‌ക്കുളളിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചാണ്. ലഹരിയെക്കുറിച്ച് പറഞ്ഞ ആളുകൾക്കെതിരെ നിയമ നടപടിക്കാണ് നീക്കം. എന്നാൽ നിയമ നടപടിക്ക് പോകുന്ന വ്യക്തികൾ സൂക്ഷിക്കണം. ഫിംഗർനെയ്ൽ ഡ്രഗ് ടെസ്റ്റിംഗിൽ നഖവും മുടിയും പരിശോധിച്ചാൽ ആറ് മാസത്തിനുളളിൽ എപ്പോഴെങ്കിലും ഡ്രഗ്‌സ് ഉപയോഗിച്ചാൽ വാദി പ്രതിയാകുമെന്ന് ഷോൺ ജോർജ് പറഞ്ഞു.

പി. വി അൻവറിന്റെ ആരോപണം വരുന്നതിന്റെ തലേന്നാണ് മട്ടാഞ്ചേരി മാഫിയയെക്കുറിച്ച് ചർച്ച വന്നത്. സിനിമയ്‌ക്കുളളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കഥകൾ പുറത്തുവന്നു തുടങ്ങിയതോടെ പെട്ടന്ന് ആ വിഷയം മാറ്റുകയാണ്. ആ വിഷയത്തെ വർഗീയവൽക്കരിക്കാനാണ് ശ്രമമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

ഒരു യുവനടനെ നാലോ അഞ്ചോ മാസങ്ങൾക്ക് മുൻപ് ഫിംഗർനെയ്ൽ ടെസ്റ്റ് നടത്തുമെന്ന് പറഞ്ഞപ്പോഴാണ് അയാൾ ഒതുങ്ങിയത്. ഇവിടെ രണ്ട് തരം നീതിയുണ്ട്. ഈ സിനിമാ മേഖലയിൽ എങ്ങനെ ലഹരി എത്തുന്നുവെന്ന് പൊലീസിന് ചോദ്യം ചെയ്തു കൂടെയെന്ന് ഷോൺ ചോദിച്ചു. എവിടെ നിന്ന് കിട്ടുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നില്ല. മട്ടാഞ്ചേരി മാഫിയയുടെ ആരാധകരാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറേറ്റിലുളള ഭൂരിഭാഗം ഉദ്യോഗസ്ഥരുമെന്ന് സംശയിക്കേണ്ടി വരുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.

സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ചയാകുന്നതിനൊപ്പം ലഹരി ഉപയോഗവും ചർച്ചയാകണം. ആരോപണ വിധേയരായ വ്യക്തികളെല്ലാം ഇടതുപക്ഷ അനുഭാവികളാണ്. പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അന്വേഷണവും ഉണ്ടാകില്ലെന്നും ഷോൺ ജോർജ് തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളതൊന്നം ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. ഒറ്റ എഫ്‌ഐആർ പോലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.

Tags: shone georgeഹേമ കമ്മിറ്റിഅഡ്വ. ഷോൺ ജോർജ്സിനിമയ്ക്കുള്ളിലെ ലഹരിRima Kallingal allegationAshiq abu allegation
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies