ജയ്പൂർ: മദ്യലഹരിയിൽ 52-കാരി അമ്മയെ പീഡനത്തിനിരയാക്കി മകൻ. ബന്ദി ജില്ലയിലാണ് സംഭവം. 28-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രിയാണ് സംഭവം. മദ്യപിച്ച ശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അതിക്രമം. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അന്വേഷണസംഘം അറിയിച്ചു.