വിനായകചതുർത്ഥി ദിനത്തിൽ ചാന്ദ്രദർശനമരുതെന്ന വാദം എന്തുകൊണ്ട്.? ഇക്കൊല്ലം വിനായകചതുർത്ഥിക്ക് ചന്ദ്രോദയവും ചന്ദ്രാസ്തമയവും എത്രമണിക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വിനായകചതുർത്ഥി ദിനത്തിൽ ചാന്ദ്രദർശനമരുതെന്ന വാദം എന്തുകൊണ്ട്.? ഇക്കൊല്ലം വിനായകചതുർത്ഥിക്ക് ചന്ദ്രോദയവും ചന്ദ്രാസ്തമയവും എത്രമണിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ശ്രീ മഹാ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി. കേരളത്തിൽ ചിങ്ങമാസത്തിലെ അത്തം നാളിൽ വരുന്ന ചതുർത്ഥി ദിനമാണ് ആചരിക്കുന്നത്.

വിനായകചതുർത്ഥി ദിവസം പ്രപഞ്ചം മുഴുവൻ ഗണേശ ഭജനത്തിൽ മുഴുകുമ്പോൾ ചാന്ദ്ര ദർശനം അരുതെന്നു വിശ്വാസമുണ്ട്. ഇത് ഒഴിവാക്കാനായി ആളുകൾ സന്ധ്യക്കു മുമ്പുതന്നെ വീട്ടിനുള്ളിൽ കയറിക്കൂടാൻ ശ്രദ്ധിക്കാറുണ്ട്. ‘ചതുർത്ഥി കണ്ടതുപോലെ’ എന്ന ചൊല്ല് തന്നെ ചാന്ദ്ര ദർശനത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്നുളവായതാണ്. ഏറെ അനിഷ്ടമുളവാക്കുന്ന അശുഭകരമായ ഒന്നിനെ കണ്ടതുപോലെ എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ ദർശിച്ചാൽ വ്യാജ ആരോപണങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. അതുമൂലം പൊതുജനമധ്യത്തിൽ മാനഹാനിയും ദുഃഖവും ഫലമാകും. ഈ വിശ്വാസത്തിന് പിന്നിൽ വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് .

ഒരുനാൾ ചതുര്‍ത്ഥി തിഥിയിൽ ഉണ്ണി ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തുകയായിരുന്നു. വയർ കുലുക്കിയുള്ള ഉണ്ണിഗണപതിയുടെ നൃത്തം കണ്ട ചന്ദ്രൻ ഗണേശനെ പരിഹസിച്ച് ചിരിച്ചത്രേ. തന്റെ നൃത്തത്തെ അധിക്ഷേപിച്ച ചന്ദ്രനോട് ക്ഷമിക്കാൻ ഗണപതിഭഗവാൻ തയ്യാറായില്ല. ചതുര്‍ത്ഥി തിഥിയിൽ ചന്ദ്രനെ നോക്കുന്നവരെല്ലാം മാനഹാനിയും ദുഃഖവും അനുഭവിക്കുമെന്ന് ഗണപതി ഭഗവാൻ ശപിച്ചു. ഇതറിയാതെ ഒരിക്കൽ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ആകെ വിഷമിച്ചു പോയ മഹാവിഷ്ണു മഹാദേവനോട് ഒരു പരിഹാരം ആരാഞ്ഞപ്പോൾ ഗണപതി വ്രതം നോൽക്കാൻ ഉപദേശിച്ചു. ശിവന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതി വ്രതം അനുഷ്ഠിച്ചു ദോഷം മാറ്റി എന്നാണ് പുരാണം.

വേറെ ഒരു കഥ ഇങ്ങിനെയാണ്‌ , ഒരിക്കൽ ചന്ദ്ര ലോകത്തു വെച്ച് ദേവഗണങ്ങൾക്കെല്ലാം സമൃദ്ധമായ ഒരു വിരുന്നൊരുക്കി.സദ്യയുണ്ണുന്നത് ഏറെയിഷ്ടമായ ഉണ്ണിഗണേശനാകട്ടെ വയർ നിറയെ ഭക്ഷണം കഴിച്ചു . ഗണപതിക്ക് ഏറ്റവും ഇഷ്ടമായ മോദകം വീണ്ടും വീണ്ടും കഴിക്കുകയും കുറച്ചെണ്ണം കൊണ്ടുവരാനായി ശേഖരിക്കുകയും ചെയ്തുവത്രെ. അവ കൈയിലൊതുങ്ങാതെ താഴെ വീണ് നാലുവശവും ഉരുണ്ടു പോയി. ഇത് കണ്ടപ്പോൾ ചിരിയടക്കാനാകാതെ ചന്ദ്രൻ പൊട്ടിച്ചിരിച്ചു. ഇത് പിന്നീട് കൂട്ടച്ചിരിക്ക് കാരണമായി. ഇതു കണ്ട ഗണേശൻ തന്നെ അപമാനിച്ചതായി കണക്കാക്കി ചന്ദ്രനെ ശപിച്ചു . അത് ഒരു ചതുർത്ഥി ദിനമായിരുന്നു. ഇന്നേ ദിവസം നിന്നെ കാണുന്നതു പോലും ആളുകൾക്ക് ഇഷ്ടമില്ലാതാവട്ടെ എന്നായിരുന്നു ശാപം.

വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടതു കൊണ്ടുള്ള അപവാദത്തിൽ നിന്നും ഭഗവാൻ ശ്രീകൃഷ്ണൻ പോലും രക്ഷപെട്ടിട്ടില്ല. സ്യമന്തകം മണി മോഷ്ടിച്ചെന്നും പ്രസേനനെ കൊലചെയ്തതെന്നും ഒരു അപവാദം ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടിരുന്നു. ചതുർത്ഥി തിഥിയിൽ ചന്ദ്രനെ കൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഈ അപവാദത്തിൽ പെട്ടതെന്ന് പുരാണങ്ങൾ പറയുന്നു .

ഈ വർഷം സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി.

ഈ വര്ഷം സെപ്റ്റംബർ 6 വെള്ളിയാഴ്ച 03 .06 PM മുതൽ സെപ്റ്റംബർ 7 ശനിയാഴ്ച 5 .43 PM വരെയാണ് ചതുർത്ഥി തിഥി വരുന്നത്.

എപ്പോഴാണ് ചാന്ദ്രദർശനം ഒഴിവാക്കേണ്ടത്?

ഇക്കുറി ചതുർത്ഥി തിഥി രണ്ടു ദിവസമായിട്ടാണ് വരുന്നത്.ചതുർത്ഥി ആചരിക്കുന്നത് സെപ്റ്റംബർ 7 നാണെങ്കിലും സെപ്റ്റംബർ 6 വെള്ളിയാഴ്ച 03 .06 PM മുതൽ ചതുർത്ഥി തിഥിയാണ്. അത് കൊണ്ട് തുടർച്ചയായി രണ്ട് ദിവസം ചന്ദ്രദർശനം ഒഴിവാക്കേണ്ടതാണ്.

ചന്ദ്രോദയം സമയങ്ങൾ

06/09/24- 8.29 am മുതൽ 8.33 pm വരെ

07/09/24- 09.11 am മുതൽ 9.10 pm വരെ

ഏവർക്കും വിനായകചതുർത്ഥി ആശംസകൾ.

Tags: Vinayaka chathurthiMoon Sighting
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies