ശ്രദ്ധിക്കുക: പൊതുഫലങ്ങൾ നിശ്ചിതകാലയളവിലെ പൊതുഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളാണ്. എന്നാൽ, ഓരോരുത്തരുടെയും ജനനസമയത്തെ ഗ്രഹസ്ഥിതി, ഗ്രഹചാരം, യോഗങ്ങൾ, നിലവിലെ ദശാ-അന്തർപഹാരങ്ങൾ, ഗ്രഹപ്പിഴകൾ, കർമ്മഫലങ്ങൾ തുടങ്ങി അടുത്ത രക്തബന്ധുകളുടെ യോഗങ്ങൾ വരെയുള്ള മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചായിരിക്കും അനുഭവം. അതിനാൽ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, അനുകുല അവസ്ഥയുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെ അധികം ഗുണഫലങ്ങൾ ലഭിക്കും. പ്രവർത്തന മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നത് സർവ്വരുടേയും ആദരവ് പിടിച്ചുപറ്റുവാൻ സഹായിക്കും. പല കാര്യങ്ങളിലും ദീർഘ വീക്ഷണത്തോടു കൂടിയ ഇടപെടലുകൾ നടത്തി വിജയിക്കും. അസാമാന്യമായ ബുദ്ധിശക്തിയും ചിന്താശേഷിയും പ്രകടിപ്പിക്കുന്ന സാഹചര്യങ്ങൾ സംജാതമാകും. മാറ്റുള്ളവരോട് കൂടി ആലോചിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണും.
ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകുകയും മറ്റുള്ളവർക്ക് പാഠമാകുന്ന രീതിയിൽ തിരിച്ചടികൾ നൽകുവാനുള്ള അവസരം ലഭിയ്‌ക്കും. എന്നാൽ വാരമധ്യത്തിൽ കുടുംബത്തിൽ അസ്വസ്ഥതയും മനസമാധാനം നഷ്ടപെടുന്ന അവസ്ഥയും ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം ജാഗ്രത പാലിക്കുക. ഉദര/വാത/പിത്ത/കഫ രോഗങ്ങൾ മൂർച്ഛിക്കാൻ സാധ്യത ഉണ്ട്.
മാതാപിതാക്കളുമായോ സന്താനങ്ങളുമായോ അനാവശ്യമായ വാക്കു തർക്കങ്ങളിലോ കലഹത്തിനോ ഏർപെടേണ്ടി വന്നേക്കാം. വാരം അവസാനത്തോട് കൂടി പുതിയ സാമ്പത്തിക സ്രോതസ്സുകൾ വന്നു ചേരും.
ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
അധ്വാന ഭാരത്താൽ അവധി എടുക്കേണ്ട സാഹചര്യം സംജാതമാകും. കുടുംബത്തിൽ നിസാരമായ കാര്യങ്ങളിൽ വഴക്കുകൾ പതിവാകും. ശിരോനേത്ര രോഗങ്ങൾ ഉള്ളവർ കൃത്യ സമയത്തു ഡോക്ടറുടെ നിർദേശം പാലിച്ചാൽ രോഗം മൂർച്ഛിക്കുന്നതിന്റെ തീവ്രത കുറയ്‌ക്കുവാൻ സാധിക്കും.
വിദേശയാത്രയ്‌ക്ക് പോകാനുള്ള അനുമതി ലഭിക്കാതെ സങ്കീർണമായ പ്രശ്നങ്ങളിൽപെടുവാൻ സാഹചര്യം ഉണ്ടാവും. വാരം മധ്യത്തിൽ അപ്രതീക്ഷിതമായ സാമ്പത്തീക നേട്ടങ്ങൾ പ്രതീക്ഷിക്കാം. സത്സുഹൃത്തുക്കളെ ലഭിക്കുവാനും അവരുടെ നിർദേശത്താൽ തൊഴിലിലോ ബിസിനെസ്സിലോ മാറ്റങ്ങൾ വരുത്തുകയും അത് വിജയിക്കുകയും ചെയ്യും. വാരം അവസാനത്തോട് കൂടി കുടുംബത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുകയും കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യും.
ഇടക്കിടെ ഉദര രോഗം അലട്ടുന്നത് മാനസീകമായി തളർത്തും. ജീവിത പങ്കാളിയുമായും ബിസിനെസ്സ് പങ്കാളിയുമായും നിസാരമായ വാക്ക് തർക്കത്തിൽ പ്രശ്‌നം വഷളാവാൻ ഇടയുണ്ടാവും. യാത്രാക്ലേശം വർദ്ധിക്കുകയും യാത്രയിൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക.
കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, തിങ്കളാഴ്ച, ശനിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
വാരത്തിന്റെ തുടക്കത്തിൽ വളരെകാലമായി ഉണ്ടായിരുന്ന രോഗങ്ങൾ മാറി മനസ്സമാധാനവും സന്തോഷവും ലഭിക്കും. അപ്രതീഷിതമായി സമ്മാനങ്ങളോ വിലപിടിപ്പുള്ള പാരിതോഷികങ്ങളോ ലഭിക്കുവാൻ സാധ്യത ഉണ്ട്. നല്ല പ്രവർത്തനങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനും അവസരം ഉണ്ടാവും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ ഇടയിൽ മതിപ്പ് വർദ്ധിക്കും. ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, നിദ്രാസുഖം, ധനനേട്ടം എന്നിവ ഉണ്ടാവും.
വാരമധ്യത്തോടു തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുകയും തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ദീർഘ ദൂര യാത്രകൾ അനിവാര്യമായി വരും. അസാധാരണമായ വ്യക്തിത്വമുള്ള ആളുകളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും വാരം അവസാനത്തോട് കൂടി കുടുംബപരമായി പല വൈകാരികമായ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം സംജാതമാകും.
ജീവിതത്തിൽ പല തരത്തിലുള്ള തിരിച്ചറിവുകൾ വരികയും യാഥാർഥ്യങ്ങൾ മനസ്സിലാക്കുവാനുള്ള സാഹചര്യം ഉണ്ടാവും. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യ പ്രാപ്തി ഉണ്ടാവും.
തുലാക്കൂറിലുള്ള ചിത്തിര നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
സെപ്റ്റംബർ 8, സെപ്റ്റംബർ 9 ദിനങ്ങൾ യഥാക്രമം ചോതി, വിശാഖം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് കഴിയുന്ന മഹാക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
വാരത്തിന്റെ തുടക്കത്തിൽ അമിതമായ ആഡംബര പ്രിയത്വം ധനക്ലേശം ഉണ്ടാവും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധു ജനങ്ങളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ചെയ്യും. മാനസീകമായും ശാരീരികമായും ചില അസുഖങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. വാര മധ്യത്തോടുകൂടി കല സാഹിത്യ സംസ്കാരകാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡും പേരും പ്രശസ്തിയും ഉണ്ടാവും.
രാഷ്‌ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിവാദപരമായ കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങളുടെ കൈയടി നേടുവാൻ സാധിക്കും. വാരം അവസാനം തൊഴിൽപരമായ ക്ലേശങ്ങൾ വർദ്ധിക്കുമെങ്കിലും ഉത്തരവാദിത്വം കൂടിയ വിഭാഗത്തിലേക്ക് ജോലി മാറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാം. അനവസരങ്ങളിൽ ഉള്ള സംസാരം മൂലം ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുകയും തിരിച്ചടികൾ ഉണ്ടാവുകയും ചെയ്യും.
വാരം അവസാനത്തോട് കൂടി സാമ്പത്തികമായും ശാരീരികവും മാനസീകവുമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. വളരെക്കാലമായി പിണങ്ങിയിരുന്ന സഹോദരങ്ങൾ തമ്മിൽ വീണ്ടും ഒന്നിക്കും. തൊഴിൽ വിജയം, സാമ്പത്തീക ലാഭം, രോഗ ശാന്തി എന്നിവ അനുഭവപ്പെടും.
സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11 ദിനങ്ങൾ യഥാക്രമം വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് കഴിയുന്ന മഹാക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V