മകൾ ദേവിയുടെ മധുരമൂറും ഭജൻ ആലാപനം പങ്കുവച്ച് ബോളിവുഡ് നടി ബിപാഷ ബസു. “ഗണപതി ബപ്പാ മോറിയാ..മംഗള മൂർത്തീ മോറിയാ” എന്ന ഗാനമാണ് കുഞ്ഞു ശബ്ദത്തിൽ ദേവി പാടുന്നത്. ദേവി മധുരമൂറും ആലാപനത്തിൽ ഗണപതി ബാബയെ സ്വാഗതം ചെയ്യുന്നുവെന്ന കാപ്ഷനോടെയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിൽ ഗണപതി ഭാഗവാന്റെ രൂപം അലങ്കരിച്ച വിവിധ വസ്തുക്കളും കാണാം.
ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏഴാം തീയതിയാണ് ഗണേശ ചതുർത്ഥി. കഴിഞ്ഞ ദിവസം ബിപാഷയുടെയും മകൾ ദേവിയുടെയും വീഡിയോ പിതാവ് കരൺ സിംഗ് ഗ്രോവറും പങ്കുവച്ചിരുന്നു. 2022- നവംബറിലാണ് ദമ്പതികൾക്ക് മകൾ ജനിച്ചത്. നടി പങ്കുവച്ച വീഡിയോ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കുഞ്ഞു ദേവിയുടെ ഗാനം ഏവരുടെയും ഹൃദയവും കവർന്നു.
View this post on Instagram
“>
View this post on Instagram















