ചെട്ടികുളങ്ങര; സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഈരേഴ വടക്ക് തട്ടക്കാട്ട് പുത്തൻവീട്ടിൽ വേണുഗോപാൽ, ബിന്ദു കുടുംബത്തിനാണ് സേവാഭാരതി ചെട്ടികുളങ്ങര സ്വ്പനഭവനം നിർമ്മിച്ചു നൽകിയത്. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തിയ കാര്യകാരി സദസ്യൻ എം.എം കൃഷ്ണൻ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.
മാനവ സേവയിലൂടെ മാത്രമേ ശരിയായ ഈശ്വരനെ ദർശിക്കുവാൻ കഴിയു എന്ന് എം.എം കൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ഭാരതാംബയുടെ ഫോട്ടോ സമർപ്പണം ദേശീയ സേവാഭാരതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ശ്രീജിത്ത്, കൃഷ്ണവിഗ്രഹ സമർപ്പണം സേവാഭാരതി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എ.അനീഷ്, തുളസിത്തൈ സമർപ്പണം ജില്ലാ സംഘചാലക് ഡി.ദിലീപ്, നിലവിളക്ക് സമർപ്പണം സേവാഭാരതി ചെട്ടികുളങ്ങര പ്രസിഡന്റ് സുനിത വേണു എന്നിവർ നിർവ്വഹിച്ചു.
ചടങ്ങിന് രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് ശ്രീജേഷ് ഗോപിനാഥ്,സേവാഭാരതി ജില്ലാ മീഡിയ കൺവീനർ ഗോപൻ ഗോകുലം,ജില്ലാ പ്രചാർ പ്രമുഖ് എസ്.കെ ശ്രീജിത്ത്, വിഭാഗ് വിദ്യാർത്ഥി പ്രമുഖ് കെ.രാധാകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ജയകൃഷ്ണൻ മറ്റ് യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
കഴിഞ്ഞ നാല് വർഷങ്ങളായി ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലയിൽ ഏതാണ്ട് നൂറ്റിഇരുപതിലധികം ഭവനങ്ങളാണ് നിർമ്മിച്ച് നൽകിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ തലചായ്‌ക്കാനൊരിടം പദ്ധതി സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ദേശീയ സേവാഭാരതി കേരളം.