26 ലക്ഷത്തിന്റെ സ്വർണവും നാലര ലക്ഷത്തിന്റെ സിഗരറ്റുകളും കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഹറൈനിൽ നിന്നും വന്ന ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചും, 50 ഗ്രാ സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് കടത്താൻ ശ്രമിച്ചത്. 26,000 ത്തോളം വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു.















