ശ്രീനഗർ : കശ്മീരിന്റെ സ്വാതന്ത്യ്രത്തെ കുറിച്ച് ചർച്ച ചെയ്യാനായുള്ള ഓക്‌സ്‌ഫോർഡ് യൂണിയന്റെ ക്ഷണം നിരസിച്ച് കാശ്മീർ ഫയൽസ് സിനിമ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി . പരിപാടി ഇന്ത്യയ്‌ക്കും കശ്മീരിനും എതിരാണെന്നും , അതിനാലാണ് താൻ ക്ഷണം നിരസിച്ചെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
കശ്മീർ സ്വതന്ത്ര രാജ്യമാകണമെന്ന് വാദിച്ചാണ് ഓക്‌സ്‌ഫോർഡ് യൂണിയൻ സംവാദം സംഘടിപ്പിച്ചത്. ഒക്ടോബർ 24, ഒക്ടോബർ 31, നവംബർ 7, നവംബർ 14, നവംബർ 21, നവംബർ 28, ഡിസംബർ 5 തീയതികളിൽ ഈ വിഷയത്തിൽ സംവാദം നടക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു. ‘ സ്വതന്ത്ര കശ്മീരിൽ വിശ്വസിക്കുന്നു‘ എന്ന വിഷയത്തിലാണ് സംവാദം. കശ്മീർ ഫയൽസ് സിനിമ വിവാദപരമാണെന്നും, എന്നാൽ ഇന്ന് സംസാരിക്കാൻ ഏറ്റവും അനുയോജ്യമായ ആളുകളിൽ ഒരാളാണ് അദ്ദേഹം എന്നും ഓക്‌സ്‌ഫോർഡ് യൂണിയൻ ക്ഷണക്കത്തിൽ പറയുന്നു.
എന്നാൽ ഇത് “ഇത് 140 കോടി ഇന്ത്യക്കാർക്ക് മാത്രമല്ല, 1990 കളിലെ കാശ്മീർ വംശഹത്യയുടെ ഇരകളായ ലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും ഇത് അപമാനകരവുമാണ്,” അഗ്നിഹോത്രി ഓക്സ്ഫോർഡ് യൂണിയന് അയച്ച കത്തിൽ പറഞ്ഞു.
‘ ഇതിനെ ഒരു സംവാദമായി അവതരിപ്പിക്കുന്നത് ഒരു ദുരന്തത്തെ പാർലർ ഗെയിമാക്കി മാറ്റുന്നതിന് തുല്യമാണ്. ഇസ്ലാമിക ഭീകരരുടെ ഭീഷണിയെത്തുടർന്ന് മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്ത കശ്മീരി ഹിന്ദുക്കൾ തിരികെയെത്തുന്നതുവരെ കശ്മീരിന്റെ പരമാധികാരത്തെക്കുറിച്ച് ഒരു തർക്കവും ഉണ്ടാകില്ല.
2022-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ അഗ്നിഹോത്രിയുടെ പ്രോഗ്രാമുകൾ ഓക്‌സ്‌ഫോർഡ് യൂണിയൻ തന്നെ റദ്ദാക്കിയിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിയൻ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻ്റ് പാക്കിസ്ഥാനി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇന്ത്യാ വിരുദ്ധമാണെന്നും വിവേക് അഗ്നിഹോത്രി അന്ന് പറഞ്ഞിരുന്നു.















