കിയ ഇന്ത്യ ഉത്സവ സീസൺ ആരംഭിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. രാജ്യത്ത് അതിന്റെ അഞ്ച് വർഷത്തെ വാർഷികം ആഘോഷിക്കുന്നതിനായി ഒരു പുതിയ വേരിയൻ്റ് കൂടി കമ്പനി പുറത്തിറക്കി. ഈ പുതിയ വേരിയൻ്റ് സെൽറ്റോസ്, സോനെറ്റ്, കാരൻസ് എന്നിവയിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 12.1 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ് ഷോറൂം വില.
പ്രീമിയം പതിപ്പിന് മുകളിലാണ് കാരെൻസിന്റെ ഗ്രാവിറ്റി വേരിയൻ്റ് സ്ഥാപിച്ചിരിക്കുന്നത്. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ഈ പുതിയ വേരിയൻ്റിന് ഒരു ഡാഷ് ക്യാമറ, സൺറൂഫ്, കറുത്ത ലെതർ സീറ്റുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് ഡോർ സെൻ്റർ ആൻഡ് ആംറെസ്റ്റുകൾ, എൽഇഡി റീഡിംഗ് ലാമ്പുകൾ, ഗ്രാവിറ്റി ബാഡ്ജുകൾ എന്നിവ ലഭിക്കുന്നു.
മെക്കാനിക്കലായി, കിയ കാരൻസ് ഗ്രാവിറ്റി പതിപ്പ് 1.5 ലിറ്റർ TGDi, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ വാഗ്ദാനം ചെയ്യുന്നു. പുതിയ Kia Carens Gravity-യുടെ വേരിയൻ്റ് തിരിച്ചുള്ള എക്‌സ്-ഷോറൂം വിലകൾ നോക്കാം..
1. കിയ കാരൻസ് 1.5 ലിറ്റർ പെട്രോൾ എംടി- 12.1 ലക്ഷം
2. കിയ കാരൻസ് 1.5 ലിറ്റർ പെട്രോൾ ബ്രിക്ക് റസ്- 13.5 ലക്ഷം
3. കിയ കാരെന്റെ 1.5 ലിറ്റർ ഡീസൽ- 14 ലക്ഷം















