ആർത്താറ്റ് കത്തീഡ്രൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൊന്നാട അണിയിച്ച് സ്വീകരിച്ച് ഭാരവാഹികൾ

Published by
Janam Web Desk

കുന്നംകുളം: കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിശുദ്ധമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം.

വികാരി റവ.ഫാ. വി.എം ശമുവേൽ, സഹവികാരി റവ.ഫാ ജോസഫ് ജോർജ്ജ്, റവ ഫാ. ജോർജ്ജ് ചാക്കോ തുടങ്ങിയവർ കേന്ദ്രമന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ആത്മീയ സംഘടനാ പ്രതിനിധികളും ഇടവക അംഗങ്ങളും സാക്ഷ്യം വഹിച്ചു. പളളിയിൽ അദ്ദേഹം മെഴുകുതിരി തെളിയിക്കുകയും ചെയ്തു. സുരേഷ് ഗോപിക്ക് ഉപഹാരം നൽകിയാണ് പളളി ഭാരവാഹികൾ മടക്കിയത്.

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ അനീഷ് കുമാർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് ബിജെപി കുന്നംകുളം മണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. ജെബിൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Share
Leave a Comment