അദ്ധ്യാപകദിനവും പ്രവേശനോത്സവവും വിപുലമായി ആഘോഷിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ. മന്ത്രി സജിചെറിയാൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.സൂര്യകാന്തി, കണിക്കൊന്ന പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പരിപാടിയോടനുബന്ധിച്ച് നടന്നു.വർഷങ്ങളായി പ്രവാസലോകത്ത് മലയാളഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പഠന സൗകര്യം ഒരുക്കുകയാണ് മലയാളം മിഷൻ ദുബായ് ചാപ്റ്റർ.
ചെണ്ടമേളവും ഘോഷയാത്രയുമുൾപ്പെടെ തയാറാക്കിയായിരുന്നു ആഘോഷം .ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അദ്ധ്യക്ഷയായ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.അദ്ധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിൽ വില്ലനോവ, സിലിക്കൺ ഒയാസിസ് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ആദ്യ ക്ലാസും പരിപാടിയോടനുബന്ധിച്ച് നടന്നു .
ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സെക്രട്ടറി ദിലീപ് സിഎൻഎൻ കൺവീനർ ഫിറോസിയ തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ കോർഡിനേറ്റർസ് എക്സിക്യൂട്ടീവ് മെംബേർസ്, മറ്റു സംഘടനാ പ്രവർത്തകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.