തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരിയാണ് ബാഗ് കണ്ടെടുത്തത്. രണ്ട് ദിവസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയതിന് പിന്നിൽ ആരാണെന്ന് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.















