മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ പ്രിഥ്വിരാജ്. പത്ത് വയസ്സുകാരി അല്ലിയെന്ന അലംകൃതയുടെ ഫോട്ടോ പങ്കുവെച്ചാണ് താരത്തിന്റെ പിറന്നാൾ ആശംസ. പൃഥ്വിക്കും സുപ്രിയയ്‌ക്കുമൊപ്പമായി ചിരിച്ച് ഉല്ലസിച്ച നിൽക്കുന്ന അലംകൃതയുടെ ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞു.
ഹാപ്പി ബര്‍ത്ത് ഡേ സണ്‍ഷൈന്‍. ഈ ലോകത്ത് നിന്റെ 10 വര്‍ഷങ്ങള്‍. ഒരു കുടുംബത്തിന്റേതായ പല കാര്യങ്ങളും നീ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. മമ്മയ്‌ക്കും ഡാഡയ്‌ക്കും എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതില്‍ സന്തോഷം. ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്ററായി തുടരുക. വരും വര്‍ഷങ്ങളില്‍ നീ കൂടുതല്‍ മികച്ചതായി വരുന്നതിന് കാത്തിരിക്കുന്നു എന്നുമായിരുന്നു പൃഥ്വി കുറിച്ചത്.
മകൾ ക്യാമറ കണ്ണുകളിൽ അധികം പെടാതെ പൃഥിയും ഭാര്യ സുപ്രിയയും ശ്രദ്ധിക്കാറുണ്ട്. അഭിമുഖങ്ങളിലെല്ലാം അലംകൃതയെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കിടാറുള്ളത്. മണിക്കൂറുകൾക്കകം ഒന്നര ലക്ഷത്തിലധികം പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി അലംകൃതയ്‌ക്ക് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്.















