ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളാണ് സിംബാബ്‌വെ, സാംബിയ, മലാവി എന്നീ രാജ്യങ്ങൾ. ഇവിടെയ്‌ക്ക് സഹായമെത്തിച്ചിരിക്കുകയാണ് ഇന്ത്യ.
എൽ നിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത വരൾച്ചയിൽ ദുരിതം അനുഭവിക്കുന്ന മലാവിയിലേക്ക് 1000 മെട്രിക് ടൺ അരിയാണ് ഭാരതം അയച്ചത്.
🇮🇳-🇲🇼| Humanitarian assistance in solidarity with the people of Malawi.
A consignment of 1000MT rice departed today for Malawi, to address the consequences of the severe drought caused by El Niño phenomenon. pic.twitter.com/udJwYqvUQr
— Randhir Jaiswal (@MEAIndia) September 7, 2024
നവാ ഷെവ തുറമുഖത്ത് നിന്ന് സിംബാബ്വെയിലേക്ക് 1,000 മെട്രിക് ടൺ അരിയുമായി കപ്പൽ പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
🇮🇳 sends humanitarian aid to Zimbabwe.
A consignment of 1000MT rice departed from the Nhava Sheva port for Zimbabwe today. This would help meeting food security needs of the Zimbabwean people. pic.twitter.com/jt3Bb1WRAL
— Randhir Jaiswal (@MEAIndia) September 7, 2024
സാംബിയയിലേക്ക് 1,300 മെട്രികി ടൺ ഭക്ഷ്യധാന്യങ്ങളാണ് കയറ്റി അയച്ചത്. സംബിയൻ ജനതയുടെ പോഷകഹാര ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കുമെന്ന് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
🇮🇳’s humanitarian assistance for the people of 🇿🇲 Zambia.
A shipment of food grains (1300MT Maize) departed today for Zambia. This would help to meet food and nutrition needs of our friendly Zambian people. pic.twitter.com/XMjkPCQ13m
— Randhir Jaiswal (@MEAIndia) September 7, 2024
എൽ നിനോ, ലാ നിന പ്രതിഭാസങ്ങൾ പസഫിക് സമുദ്രത്തിലെ കാലാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു.















