രാജ്യത്തുടനീളം ആവേശപൂർവ്വമാണ് ഗണേശ ചതുർത്ഥി ഉത്സവം ആഘോഷിച്ചത് . ഇന്ത്യയിൽ മാത്രമല്ല വിദേശത്തുള്ള ഹിന്ദുവിശ്വാസികളും വിനായക ചതുർത്ഥി ദിനം പ്രത്യേക പൂജകൾ നടത്തി ആഘോഷിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിറ്റൻ ദാസും വീട്ടിൽ പ്രത്യേക പൂജകൾ അർപ്പിച്ച് ഗണേശോത്സവം ആഘോഷിച്ചു.കുടുംബത്തോടൊപ്പം വിഘ്നേശ്വര പൂജ നടത്തിയ ഫോട്ടോകൾ ലിറ്റൻ ദാസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അടുത്തിടെ ബംഗ്ലാദേശിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ അക്രമങ്ങൾ നടന്നിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകൾ നിരവധി ഹിന്ദു വിശ്വാസികളുടെ വീടുകൾ തകർത്തിരുന്നു . എന്നാൽ ഇത്തരം ഭീഷണികൾ അവഗണിച്ചാണ് ലിറ്റൺ ദാസ് ഗണപതി പൂജയുടെ ചിത്രം പങ്ക് വച്ചത് .