ചെന്നൈ: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ സ്ഥാപിച്ച 40 അടി വലിപ്പമുള്ള വിഗ്രഹം ഗണപതി വിഗ്രഹം ശ്രദ്ധേയമാകുന്നു. 6000 പിച്ചള ഫലകങ്ങൾ, 350 വെള്ള കടൽചിപ്പികൾ , 1500 കാമാക്ഷി വിളക്കുകൾ എന്നിവ ഉപയോഗിച്ചാണ് 40 അടി വലിപ്പമുള്ള വിഗ്രഹം നിർമ്മിച്ചത്.
വിഗ്രഹത്തിന്റെ മൂക്ക് ഉണ്ടാക്കാൻ വിളക്കുകളും ചെവികൾ അലങ്കരിക്കാൻ കടൽച്ചെടികളും ഉപയോഗിച്ചു. വിഗ്രഹം സ്ഥിതി ചെയ്യുന്ന കൊളത്തൂർ പ്രദേശത്ത് വൻ ജനക്കൂട്ടമാണ് എത്തുന്നത്. ഗണേശ വിഗ്രഹത്തിന്റെ വീഡിയോയും തമിഴ് സൈബർ ലോകത്ത് വൈറലായി.