സ്‌പേഡെക്‌സ് ദൗത്യം ഘട്ടം ഘട്ടമായി; ഡോക്കിംഗിന് ധൃതി പിടിക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌പേഡെക്‌സ് ദൗത്യം ഘട്ടം ഘട്ടമായി; ഡോക്കിംഗിന് ധൃതി പിടിക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 10:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്‌പേഡെക്‌സ് ദൗത്യം ഘട്ടം ഘട്ടമായിട്ടായിരിക്കും മുന്നോട്ടു പോകുകയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഗ്രഹങ്ങൾ കഴിഞ്ഞ ദിവസം 15 മീറ്റർ വരെ അകലത്തിലേക്ക് കൊണ്ടുവന്നിരുന്നു. അതിന്റെ വീഡിയോ ചിത്രീകരിച്ചു. എന്നിട്ട് തിരികെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി. ഇത് ഒരു വലിയ പരീക്ഷണമാണ്. അതുകൊണ്ട് ഘട്ടം ഘട്ടമായിട്ടാകും മുൻപോട്ടു പോകുക.

ഓരോ നീക്കവും വിലയിരുത്തിയാണ് പോകുന്നത്. കുറച്ച് വൈകിയാലും കുഴപ്പമില്ല. കാരണം ഉപഗ്രഹങ്ങൾ സുരക്ഷിതമാണ്. കൃത്യമായി കാൽക്കുലേറ്റ് ചെയ്താണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 230 മീറ്ററായിരുന്നു ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം. നേരിയ ദിശാവ്യതിയാനം പോലും ദൗത്യത്തിന്റെ വിജയസാദ്ധ്യതയെ ബാധിക്കുമെന്നതിനാൽ ഡാറ്റകൾ വിശദമായി അവലോകനം ചെയ്താണ് ദൗത്യം നീക്കുന്നത്.

ഡിസംബർ 30 നാണ് ഡോക്കിംഗ് പരീക്ഷണത്തിനായി ചേസർ, ടാർജറ്റ് എന്നീ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് കൂട്ടിയോജിപ്പിക്കുകയും പിന്നീട് സുരക്ഷിത അകലത്തിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ആദ്യം ജനുവരി 7 നാണ് സ്‌പേഡെക്‌സ് ഡോക്കിംഗ് ഷെഡ്യൂൾ ചെയ്തിരുന്നത്. പിന്നീട് ഇത് ഒൻപതാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പിന്നീടും വൈകുന്ന സാഹചര്യത്തിലായിരുന്നു മാദ്ധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചത്. ഇന്നാണ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനം ഡോ. വി. നാരായണൻ ഏറ്റെടുത്തത്.

Tags: isroDr. V NarayananChairman ISRO
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies