കോഴിക്കോട്: മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് ദാനം ചെയ്ത കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാർക്ക് ദാനം ലഭിച്ച ഡയാന, യൂണിവേഴ്സിറ്റി രജിസ്ട്രാർ എന്നിവരുടെ വാദം കേട്ട ശേഷമാണ് ഗവർണർ നടപടിയെടുത്തത്.
കാലിക്കറ്റ് സർവകലാശാല വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന മുൻ എസ്എഫ്ഐ നേതാവ് കെ ഡയാനയ്‌ക്ക് 2009-ലെ എം.എ പരീക്ഷയിൽ ലഭിച്ച മാർക്കിൽ 8 വർഷത്തിനു ശേഷം 17 മാർക്ക് വർദ്ധനവ് നടത്തുകയായിരുന്നു. സംഭവം പുറത്തുവിട്ട മാദ്ധ്യമങ്ങൾക്കും യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിക്കുമെതിരെ കെ. ഡയാന നൽകിയ മാനനഷ്ട കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് മാർക്ക് ദാനം ഗവർണർ റദ്ദാക്കിയത്.