തൃശൂർ: ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനവും പൊതുയോഗവും തൃശൂരിൽ നടന്നു. ചെമ്പൂക്കാവ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കല്യാൺ ജ്വല്ലേർസ് എംഡി – ടിഎസ് കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സ്വയം സേവകസംഘം അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ് കുമാർ മഠാലെ സേവാ സന്ദേശം നൽകി.
സേവന പ്രവർത്തനങ്ങളിൽ സമൂഹത്തിന് മാതൃകയായ ദേശീയ സേവാഭാരതി ഓരോ വർഷവും സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പ്രതിനിധി സമ്മേളനവും പൊതുയോഗവുമാണ് തൃശൂരിൽ നടന്നത്. യോഗം കല്യാൺ ജ്വല്ലേർസ് എം ഡി ടി.എസ് പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ദുരന്തമേഖലയിലടക്കമുള്ള സേവാഭാരതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സ്വന്തം അനുഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
തുടർന്ന് ആദരവും റിപ്പോർട്ട് അവതരണവും നടന്നു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് ഹരി അദ്ധ്യക്ഷനായ യോഗത്തിൽ രാഷ്‌ട്രീയ സ്വയം സേവകസംഘം അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാർ മഠാലെ സേവാ സന്ദേശം നൽകി. യോഗത്തിൽ ആപത് സേവയുടെ പരിശീലനവുമായി ബന്ധപ്പെട്ട ‘സുരക്ഷ‘ എന്ന പുസ്തകം ഡോ. അഞ്ജലി ധനഞ്ജയൻ ടിഎസ് കല്യാണരാമന് നൽകി പ്രകാശനം ചെയ്തു.
നാല് കാലാംശങ്ങളായി നടന്ന പ്രതിനിധി സമ്മേളനത്തിൽ വയനാട്ടിലെ ദുരന്ത മേഖലകളിലെ മുന്നോട്ടുള്ള സേവന പ്രവർത്തനങ്ങളടക്കം വിവിധ വിഷയങ്ങൾ ചർച്ചയായി. സേവന പദ്ധതികൾ, ആശ്രയ കേന്ദങ്ങൾ, പരിശീലനങ്ങൾ എന്നിവയെക്കുറിച്ചും സമ്മേളനത്തിൽ അവബോധം നൽകി. 2024 – 25 വർഷത്തെ നിർവാഹക സമിതി തെരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.