കുട്ടികളുടെ സുരക്ഷയ്ക്കായി പലതും ചെയ്യുന്നവരാണ് ഓരോ മാതാപിതാക്കളും. അവർക്ക് യാതൊരുവിധ കുഴപ്പങ്ങളും വരാതെ കാത്തുപരിപാലിക്കാൻ സാധ്യമയതൊക്കെ ചെയ്യും, അവരുടെ അവകാശങ്ങളിൽ കടന്നുകയറാതെ. എന്നാൽ മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ വച്ചൊരു അതിബുദ്ധിമാനായ പിതാവുണ്ട്, അങ്ങ് പാകിസ്താനിൽ ..!
കറാച്ചിയിലാണ് സംഭവം. എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആർക്കൊപ്പം സഞ്ചരിക്കുന്നു എന്ന് തുടങ്ങി സർവകാര്യങ്ങളും അറിയാനാണ് പിതാവ് ഇത്തരത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു. എക്സിൽ ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിതാവിന്റെ ഈ നടപടിയെ എതിർത്തോ എന്ന് ആരാഞ്ഞപ്പോൾ ഇല്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.
Pakistan🫡😭
pic.twitter.com/Hdql8R2ejt— Ghar Ke Kalesh (@gharkekalesh) September 6, 2024
സിസിടിവി തനിക്ക് സുരക്ഷ നൽകുന്നുണ്ടെന്നും പിതാവാണ് സംരക്ഷകനെന്നും പെൺകുട്ടി തുറന്ന് സമ്മതിക്കുന്നുമുണ്ട്. കറാച്ചിയിൽ നടക്കുന്ന ഭീകരമായ സംഭവങ്ങൾ, അപകടങ്ങൾ, കൊലപാതകം, ആക്രമണം തുടങ്ങിയവയിൽ നിന്ന് മകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഒരാളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത്തരം പ്രവൃത്തികളെന്നാണ് ഉപയോക്തക്കൾ പറയുന്നത്.
കമൻ്റ് ബോക്സിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. പിതാവിന്റെ രാജകുമാരിയെ കിരീടമണിയിച്ചതാണ് ഇതെന്നാണ് ഒരാൾ എഴുതിയത്. പാകിസ്താന്റെ ദയനീയാസവസ്ഥ ലോകമറിയട്ടെ എന്നാണ് മറ്റൊരാൾ കുറിച്ചത്. പാകിസ്താനിൽ മാത്രമാകും ഇത്രയേറെ സുരക്ഷയും സംരക്ഷണവും മക്കൾക്ക് കൊടുക്കുന്നതെന്നും ഉപയോക്താക്കൾ പറയുന്നു.