മംഗളൂരു: അപകടത്തിൽ അമ്മയുടെ മേൽ വീണ ഓട്ടോറിക്ഷ ഉയർത്തിയ കൊച്ചു പെൺകുട്ടി സൈബറിടത്തിൽ താരമായി . മംഗലാപുരത്തായിരുന്നു സംഭവം . മംഗളൂരു കിന്നിഗോളി രാമനഗരയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയും ഓട്ടോ യുവതിയുടെ മേൽ മറിഞ്ഞു വീഴുകയും ചെയ്തു. ട്യൂഷനു പോയ മകളെ കൂട്ടിക്കൊണ്ടുവരാൻ ട്യൂഷൻ സെൻ്ററിനു സമീപം എത്തിയ ചേതന എന്ന സ്ത്രീക്കായിരുന്നു അപകടം പറ്റിയത്. റോഡ് മുറിച്ചുകടക്കാനൊരുങ്ങുകയായിരുന്നു യുവതി.
Daughter lifts auto to save mother after the vehicle hits her in a freak accident in Mangaluru,wins hearts.
This girls need an appreciation #mangaluru #women #accidend #mother #girl #bengaluru #bangalore @ChristinMP_@Lolita_TNIE @anil_lulla @alokkumar6994 pic.twitter.com/dWJbF4VUhb— Karnataka Portfolio (@karnatakaportf) September 8, 2024
ഇതുകണ്ട് പെൺകുട്ടി ഓടിയെത്തി ഉടൻ ഓട്ടോ ഉയർത്തി. സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഈ സമയം രാജരത്‌നാപൂർ സ്വദേശി ചേതന (35 വയസ്സ്) എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം നടന്നയുടനെ ഓട്ടോ അമ്മയെ കയറ്റുകയും മകൾ ധൈര്യം കൈവിടാതെ ആ ഓട്ടോ ഉയർത്തി. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും നിസാര പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യം പ്രദേശത്തെ ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പെൺകുട്ടിയുടെ ധൈര്യത്തെയും സമയനിഷ്ഠയെയും അഭിനന്ദിച്ച് ധാരാളം നെറ്റിസൺസ് രംഗത്തെത്തി.















