സംവിധായകൻ ആഷിക് അബുവിനെതിരെയും നടി റിമാ കല്ലിങ്കലിനെതിരെയും ലഹരി ആരോപണങ്ങൾ ഉയർന്നതോടെ ഇരുവരുടെയും തുടക്ക കാലവും ചർച്ച ആവുകയാണ്. തുടക്കകാലത്ത് തന്നെ അച്ചടക്കമില്ലായ്മയിൽ ഏറെ വിമർശനങ്ങൾ നേരിട്ട നടിയാണ് റിമാ കല്ലിങ്കൽ. സംവിധായകൻ സിബി മലയിലിന്റെ ലൊക്കേഷനിൽ നിന്ന് ആരുമറിയാതെ റിമ കല്ലിങ്കൽ കടന്നു കളഞ്ഞത് വലിയ വാർത്തയായിരുന്നു. വീണ്ടും നടിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ ചർച്ചയാവുന്നതും ആ പഴയ സംഭവം തന്നെ. ഇതിനെപ്പറ്റി വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്.
“പുതിയ നടി നടന്മാർക്കിടയിൽ അച്ചടക്കമില്ലായ്മയുണ്ട്. സിനിമ പ്രൊഫഷണലാണെന്ന് സീരിയസായി സമീപിക്കാത്തതിന്റെ പ്രശ്നങ്ങളാണിത്. ഒരു ലൊക്കേഷനിൽ അതിന്റെ പൂർണമായ നിയന്ത്രണം വഹിക്കുന്ന ആളെന്ന നിലയിൽ, ഉത്തരവാദിത്വമുള്ള ആളെന്ന നിലയിൽ സംവിധായകനോട് ഒരു ബഹുമാനം ഉണ്ടാവണം. പഴയ തലമുറയിലെ എല്ലാവരും അങ്ങനെ തന്നെയായിരുന്നു. പുതിയ ആൾക്കാർ ചിന്തിക്കുന്നത് അവരുടെ തലയിൽ കൂടിയാണ് സിനിമ ഓടുന്നത് എന്നാണ്. ചില അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ കരിയറിൽ തന്നെ അത് ആദ്യ അനുഭവം ആയിരിക്കും. റിമാ കല്ലിങ്കൽ നമ്മൾ അറിയാതെ നമ്മുടെ ലൊക്കേഷനിൽ നിന്നും വിട്ടുപോകുകയാണ്”.
“രാവിലെ ഷൂട്ടിങ്ങിന് വിളിക്കാൻ ചെല്ലുമ്പോൾ ആൾ അവിടെ ഇല്ല. ഇങ്ങനെ ഒരു അനുഭവം എന്നെ സംബന്ധിച്ചിടത്തോളം ആദ്യമാണ്. സിനിമ അവർക്ക് കൊടുക്കുന്ന ഗ്ലാമർ, അംഗീകാരങ്ങൾ ഇതെല്ലാം അവർക്ക് മറ്റ് രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു. ഉദയനാണ് താരത്തിന്റെ ഒരു സീൻ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് റിമ കല്ലിങ്കലിന്റെ വാർത്ത ടിവിയിൽ കണ്ടതെന്ന് ശ്രീനിവാസൻ പറഞ്ഞു. ഷൂട്ടിംഗ് ഉള്ള സമയത്ത് ഉദ്ഘാടനം ചെയ്യാൻ സംവിധായകൻ അറിയാതെ സെറ്റിൽ നിന്ന് പോകുന്നു. താൻ അങ്ങനെ ഇതുവരെ ചെയ്യാത്തതിനാൽ ഇതുപോലുള്ള വിമർശനങ്ങൾ തനിക്ക് നടത്താം എന്ന് ശ്രീനിവാസൻ എന്നോട് പറഞ്ഞു-സിബി മലയിൽ പറഞ്ഞു.















