നിരോധനമേർപ്പെടുത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ദുർഗാപൂജ സീസണിൽ ബംഗാളി വീടുകളിലെ തീൻമേശ അലങ്കരിക്കുന്നത് ബംഗ്ലാദേശിലെ പത്മ ഹിൽസ മത്സ്യം കൊണ്ടുള്ള വിഭവങ്ങളാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹൈന്ദവ വിഭാഗങ്ങൾക്കെതിരെയാ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിപ്പോൾ ദുർഗാപൂജ സീസൺ ലക്ഷ്യം വച്ചുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പുതിയ നീക്കം.
കഴിഞ്ഞ വർഷം വരെ ദുർഗാ പൂജയ്‌ക്ക് മുന്നോടിയായി ടൺ കണക്കിന് ഹിൽസ മത്സ്യങ്ങളാണ് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. ഇരുരാജ്യങ്ങളും നിലനിർത്തിപോന്നിരുന്ന സൗഹൃദപരമായ നയതന്ത്രബന്ധത്തിന്റെ പ്രതീകം കൂടിയായിരുന്നു ഈ മത്സ്യ കയറ്റുമതി. നിരോധനമേർപ്പെടുത്തിയതോടെ
ഹിൽസ മത്സ്യങ്ങൾക്ക് വിപണിയിലെ വില കുതിച്ചുയരുകയാണ്. പ്രാദേശിക ഉപഭോക്താക്കൾക്ക് ലഭ്യത ഉറപ്പാക്കാനാണ് നിരോധനമെന്നാണ് ബംഗ്ലാദേശ് വാദം. ബംഗ്ലാദേശിന്റെ ദേശീയ മത്സ്യം കൂടെയാണ് ഹിൽസ.
ലോകത്തിലെ 70 ശതമാനം ഹിൽസ ഉല്പാദനവും ബംഗ്ലാദേശിലാണ്. ടീസ്റ്റ നദീജലം പങ്കിടൽ കരാറിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2012 മുതൽ ബംഗ്ലാദേശ് ഹിൽസ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2022 ൽ ഇത് നീക്കി. ദുർഗാപൂജ, പൊയ്‌ല ബോയ്‌സാഖ് (ബംഗാളി പുതുവത്സരം), ജമായ് സോഷ്‌തി എന്നിവയ്‌ക്ക് മുമ്പ് ടൺ കണക്കിന് പത്മ ഹിൽസ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. നിരോധനം ഏർപ്പെടുത്തിയതോടെ ഒഡീഷ, മ്യാൻമർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ബദൽ മാർഗങ്ങൾ ആശ്രയിക്കേണ്ടി വരും.















