സിനിമാ മേഖലയ്‌ക്കുള്ളിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് നടൻ ഗോകുൽ സുരേഷ്. കാസ്റ്റിംഗ് കൗച്ചിനെ തടഞ്ഞതുകൊണ്ട് തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ഒരു വിഭാഗം ആളുകളെ മാത്രമല്ല, ബാധിക്കുന്നതെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
കാസ്റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു നടന് ചിലപ്പോൾ സിനിമകൾ നഷ്ടമായേക്കാം. അതിന് സമാനമായ അവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. കാരണം അതിന് കാരണക്കാരനായ വ്യക്തിയെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ, എനിക്ക് ആ സിനിമ നഷ്ടമായി.
സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന വിഷയങ്ങളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങൾ വിളമ്പുന്നതാണ് സാധാരണ ജനങ്ങൾ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ പലതും കേൾക്കുന്ന ജനങ്ങൾക്ക് ഈ മേഖലയോടുള്ള കാഴ്ചപ്പാട് മാറിയിരിക്കാം. ആ സമയത്താണ് നിവിൻ പോളിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് പുറത്തുവന്നത്. ഇതൊക്കെ ബാധിക്കുന്നത് സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെ കൂടിയാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു.