45-ാം പിറന്നാൾ ആഘോഷിക്കുന്ന മഞ്ജു വാര്യർക്ക് ആശംസകളുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗീതു മോഹൻദാസ് പിറന്നാൾ ആശംസകൾ അറിയിച്ചത്. സത്യസന്ധമായി ജീവിക്കുക എന്നതിന്റെ അർത്ഥമെന്തെന്ന് നിങ്ങളിലൂടെയാണ് താൻ മനസിലാക്കിയതെന്ന് ഗീതു മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, നിങ്ങളുടെ സാന്നിധ്യം എന്റെ ജീവിതത്തിൽ പ്രകാശമായി എന്നും നിലനിൽക്കുന്നു. സത്യസന്ധമായി ജീവിക്കുക എന്നതിന്റെ അർത്ഥം എന്താണെന്ന് നിങ്ങളിലൂടെയാണ് ഞാൻ പഠിച്ചത്. അപൂർണതയിൽ സൗന്ദര്യമുണ്ടെന്നും ദയയിൽ ശക്തിയുണ്ടെന്നും നിങ്ങളുടെ ധൈര്യം എന്നെ ഓർമപ്പെടുത്തി. എന്റെ ഗാഥാ ജാമിന് പിറന്നാൾ ആശംസകൾ – ഗീതു മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഗീതു മോഹൻദാസിന്റെ പിറന്നാൾ ആശംസകൾക്ക് പിന്നാലെ നന്ദി അറിയിച്ച് മഞ്ജു വാര്യരും കമൻ്റ് ബോക്സിൽ പ്രത്യേക്ഷപ്പെട്ടു. താങ്ക്സ് ഗാഥാ ജാം എന്നാണ് മഞ്ജു വാര്യർ തിരിച്ചും ഗീതു മോഹൻദാസിനെ വിശേഷിപ്പിച്ചത്.