മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്‌മെൻ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോയെന്നാണ് വിവരം.
പഞ്ചാബി സ്വദേശിയായ അനില്‍ അറോറ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളിലിൽ പ്രവർത്തിച്ചു. മലയാളിയായ ജോയ്‌സ് പോളികാര്‍പ്പുമായുള്ള വിവാഹത്തിലാണ് മലൈക അറോറ ജനിച്ചത്. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല.