ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ മെഹ്ത ഇന്ന് രാവിലെയാണ് താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. എന്നാൽ ഇതുവരെയും ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ മലൈകയുടെ അമ്മയും അനിലിന്റെ മുൻഭാര്യയുമായ ജോയ്സ് പോളികാർപ് സംഭവത്തിന് പിന്നാലെ ചില കാര്യങ്ങൾ വെളിപ്പെടുത്തി.
മലൈകക്ക് 11 വയസുള്ളപ്പോഴാണ് മാതാപാതിക്കൾ വേർപിരിയുന്നത്. എന്നാൽ കുറച്ചു വർഷങ്ങളായി അനിലും മലയാളിയായ ജോയ്സും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുൻഭർത്താവ് പതിവായി ബാൽക്കണിയിൽ ഇരുന്നാണ് പത്രം വായിച്ചിരുന്നതെന്ന് ജോയ്സ് പൊലീസിന് മൊഴി നൽകി. എന്നാൽ ഇന്ന് രാവിലെ അനിലിന്റെ സ്ലിപ്പറുകൾ ലിംവിംഗ് റൂമിൽ കിടന്നിരുന്നു.
ബാൽക്കണിയിൽ നോക്കിയെങ്കിലും അനിലിനെ കണ്ടില്ല. താഴോട്ട് നോക്കുമ്പോഴാണ് അനിലിനെ കാണുന്നത്. വാച്ച്മാൻ സഹായത്തിനായി നിലവിളിക്കുന്നതും കേട്ടു. മുട്ടുവേദനയല്ലാതെ അനിലിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. മർച്ചൻ്റ് നേവിയിൽ നിന്ന് വിരമിച്ചയാളാണ് അനിൽ— ജോയ്സ് മൊഴി നൽകി. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് അനിൽ ചാടിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.