തൊട്ടതെല്ലാം പൊന്നാക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിലും ആ പതിവ് തെറ്റിച്ചില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു ബില്യൺ(100 കോടി) ഫോളോവേഴുസുള്ള ആദ്യ വ്യക്തിയായി റൊണോ. പോർച്ചുഗീസ് നായകൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റാഗ്രാമിലാണ് താരത്തെ ഏറ്റവും അധികം ആൾക്കാർ പിന്തുടരുന്നത്, 638 ദശലക്ഷം പേർ. ഫെയ്സ്ബുക്കിൽ 170 ദശലക്ഷം, എക്സില്‍ 113 ദശലക്ഷം, പുതിയ യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷവും കടന്ന് കുതിക്കുകയാണ് ഫോളോവേഴസ്. ഓഗസ്റ്റ് 21-നാണ് താരം ചാനൽ തുടങ്ങിയത്. ആദ്യ ആഴ്ചയിൽ 50 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. ആദ്യ ദിവസം 15 മില്യൺ ആൾക്കാരാണ് സബ്സ്ക്രൈബേഴ്സായത്.
ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിച്ചാണ് അദ്ദേഹം എക്സിൽ കുറിപ്പ് പങ്കുവച്ചത്. നമ്മൾ ചരിത്രം കുറിച്ചു,100 കോടി സ്വപ്നങ്ങൾ ഒരു യാത്ര. എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. ഈ യാത്ര ഞങ്ങളുടെ യാത്രയാണ്, ഒരുമിച്ച്, നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് ഞങ്ങൾ തെളിയിച്ചു. എന്നിൽ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, ഞങ്ങൾ ഒരുമിച്ച് മുന്നേറും വിജയിക്കും ചരിത്രം സൃഷ്ടിക്കും— റൊണോ കുറിച്ചു.
We’ve made history — 1 BILLION followers! This is more than just a number – it’s a testament to our shared passion, drive, and love for the game and beyond.
From the streets of Madeira to the biggest stages in the world, I’ve always played for my family and for you, and now 1… pic.twitter.com/kZKo803rJo
— Cristiano Ronaldo (@Cristiano) September 12, 2024