താനെയിലെ അംബർനാഥ് ഏരിയയിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് വാതക ചോർച്ചയുണ്ടായി, നഗരത്തിൽ പുകപടലം നിറഞ്ഞതോടെ പ്രദേശത്തെവാസികൾ ആശങ്കയിലായി. വ്യാഴാഴ്‌ച രാത്രി നിക്കാചെം പ്രോഡക്ട്സിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് വിവരം. ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും കണ്ണുകളിൽ എരിച്ചിലും തൊണ്ടയിൽ അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തു.
കെമിക്കൽ ചോർച്ച അംബർനാഥ് നഗരത്തെയാകെ ബാധിച്ചു. രാത്രി ഒമ്പത് മുതൽ അർദ്ധരാത്രി വരെ വാതക ചോർച്ചയും പിന്നീട് അന്തരീക്ഷത്തിൽ രാസവസ്തുക്കൾ പടർന്ന് കാഴചയും മറച്ചു. പൊലീസും എംഐഡിസി അഗ്നിശമന സേനയും അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണവിധേയമാക്കി.
അംബർനാഥിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ച നഗരത്തിലുടനീളം വ്യാപിച്ചിട്ടുണ്ട്. നിവാസികൾക്ക് കാഴ്ചമറയ്‌ക്കുകയും, കണ്ണുകൾ ചൊറിച്ചിലും എരിച്ചിലും അനുഭവപ്പെട്ടെങ്കിലും ആരെങ്കിലും ചികിത്സ തേടിയോ എന്ന കാര്യം വ്യക്തമല്ല. എമർജൻസി ടീമുകൾ സ്ഥലത്തി. നഗരവാസികളോട് വീട്ടിൽ തന്നെ തുടരാൻ അധികാരികൾ നിർദേശം നൽകിയിട്ടുണ്ട്. കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു.
🚨 Maharashtra: Gas leak at a chemical factory in Ambarnath spreads across the city. Residents face reduced visibility, itchy eyes, and throat irritation. Emergency teams are on-site, and authorities urge people to stay indoors. Investigation into the cause is ongoing. pic.twitter.com/t5ZasUWElE
— BigBreakingWire (@BigBreakingWire) September 12, 2024