വാമനജയന്തി ദിനത്തിൽ മഹാവിഷ്ണു പ്രീതിക്കായി ഈ ഗായത്രികൾ ജപിക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

വാമനജയന്തി ദിനത്തിൽ മഹാവിഷ്ണു പ്രീതിക്കായി ഈ ഗായത്രികൾ ജപിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:39 am IST
FacebookTwitterWhatsAppTelegram

ഭഗവാൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂർത്തിയുടെ തിരു അവതാര ദിനമാ ഭാരതമെങ്ങും വാമന ജയന്തിയായി ആഘോഷിക്കുന്നു. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തിഥിയും തിരുവോണം നക്ഷത്രവും ചേർന്ന് വരുന്ന പുണ്യ ദിനത്തിലാണ് വാമന ജയന്തി ആഘോഷിക്കുന്നത്. ഈ വർഷം ഈ തീയതി 2024 സെപ്റ്റംബർ 15 നാണ്.

ഇതും വായിക്കുക

ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷദ്വാദശി, വാമന ജയന്തി ; ഇക്കൊല്ലത്തെ വാമനജയന്തി 2024 സെപ്റ്റംബർ 15 ന്; അറിയേണ്ടതെല്ലാം.

ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപദമാസത്തിലെ ശുക്ലപക്ഷത്തിലെ 11-ാം ദിവസത്തെ ( തിഥി ) പാർശ്വ ഏകാദശി ആയി ആചരിക്കുന്നു. ഭഗവാൻ മഹാവിഷ്ണു നാലുമാസം ഉറങ്ങുന്ന ചാതുർമാസ ദശയിൽ വരുന്നതിനാൽ ഇത് വളരെ പ്രധാനപ്പെട്ട ഏകാദശിയാണ്.പാർശ്വ ഏകാദശി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പരിവർത്തിനി ഏകാദശി, ജയന്തി ഏകാദശി, വാമന ഏകാദശി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഇത് വാമന ജയന്തിയുടെ തൊട്ടു മുൻ ദിവസമാണ് വരുന്നത്. ഈ വർഷം ഈ തീയതി 2024 സെപ്തംബർ 14-ന് ആണ്.

 

ഇത്തവണ വാമനജയന്തി ദ്വാദശി തിഥി സെപ്റ്റംബർ 14-ന് രാത്രി 8:41-ന് ആരംഭിച്ച് 2024 സെപ്റ്റംബർ 15-ന് വൈകുന്നേരം 6:12-ന് അവസാനിക്കും. തിരുവോണം നക്ഷത്രം സെപ്റ്റംബർ 14-ന് രാത്രി 08:32-ന് ആരംഭിച്ച് 2024 സെപ്റ്റംബർ 15-ന് വൈകുന്നേരം 06:49-ന് അവസാനിക്കും.

ഇതും വായിക്കുക

വാമന മൂർത്തിയെ ഭജിക്കാനുള്ള പാർശ്വ / പരിവർത്തിനി ഏകാദശി; പ്രാധാന്യം അറിയാം; ഇക്കൊല്ലത്തെ പരിവർത്തിനി ഏകാദശി 2024 സെപ്തംബർ 14-ന്

 

വാമനജയന്തി ദിനം ഭാരതമെങ്ങും പലവിധ ആചാരങ്ങളോടെ ആഘോഷിക്കുന്നു. മലയാളികൾ ഈ ദിവസത്തെ ദേശീയോത്സവമായ ഓണമായി ആചരിക്കുന്നു. വാമനമൂർത്തിയിൽ നിന്നും പാദ ദീക്ഷ ലഭിച്ച് വിമലീകരിക്കപ്പെട്ട് സുതലത്തിലെ ഇന്ദ്ര പദവിയിലേക്ക് ഉയർന്ന മഹാബലി ചക്രവർത്തി അന്ന് തന്റെ പ്രജകളെ കാണാൻ എത്തുന്നു എന്നാണ് മലയാളികളുടെ വിശ്വാസം.

ഇതും വായിക്കുക

വാമനൻ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയെന്ന കള്ളക്കഥയുടെ യാഥാർഥ്യം.

നിത്യജപത്തിനും വിശേഷ ദിന ജപത്തിനും ഗായത്രി മന്ത്രം ചൊല്ലുന്നത്, അത് ഏത് ഗായത്രിമന്ത്രമായാലും ശരി, ഏറെ നല്ലതാണ്. ‘ഗായത്രി’ എന്ന വാക്കിനർത്ഥം ഗായന്തം ത്രായതേ അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നതാണ്.

മഹാവിഷ്ണുവിന്റെ തിരു അവതാരങ്ങളുടെ സുദിനങ്ങളിൽ ജപിക്കാൻ ഏറ്റവും പറ്റിയ മന്ത്രങ്ങളാണ് മഹാവിഷ്ണു ഗായത്രികൾ. “ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരി പൊതുവിൽ ജപിക്കാമെങ്കിലും ഓരോ സാഹചര്യമനുസരിച്ച് ഓരോ മഹാവിഷ്ണു ഗായത്രികൾ ജപിക്കുന്നത് ഉത്തമമാണ്. ഓരോ മഹാവിഷ്ണു ഗായത്രികൾക്കും ഓരോ ജപഫലമാണ് ഉള്ളത്.

ഇതും വായിക്കുക

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പണം തിരുവോണപ്പുലരിയിൽ; ഓണവില്ലിന്റെ ഐതിഹ്യവും, ആചാരവും അറിയാം……

 

ഈ മന്ത്രങ്ങൾ പ്രഭാതത്തിൽ കുളികഴിഞ്ഞ ശേഷമാണ് ജപിക്കേണ്ടത്. നിത്യ ജപത്തിനായി തീരുമാനിച്ചാൽ ദിവസവും ഒൻപത് തവണ ഈ മന്ത്രം ഭക്തിപൂർവം ജപിച്ചാൽ ഫലം ലഭിക്കുമെന്ന കാര്യം നിശ്ചയമാണ്.

സമ്പൽ സമൃദ്ധിയ്‌ക്ക്

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!

ശത്രുഭയനാശത്തിന്

ഓം വജ്ര നഖായ വിദ്മഹേ തീക്ഷ്ണ ദംഷ്‌ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!

പിതൃക്കളുടെ അനുഗ്രഹത്തിന്

ഓം ജാമദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!

ജ്ഞാനവർധനയ്‌ക്ക്

ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!

ആഗ്രഹ സാഫല്യത്തിന്

ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!

വിദ്യാ ഗുണത്തിന്

ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!

സർവ ഭയനാശത്തിന്

ഓം സഹസ്രശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!

അവിചാരിത അപകടങ്ങളിൽ നിന്നുള്ള രക്ഷയ്‌ക്ക്

ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!

സന്താന ഭാഗ്യത്തിന്

ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!

ആരോഗ്യലബ്ധി, രോഗശമനം എന്നിവയ്‌ക്ക്

ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!

മരണഭയത്തിൽ നിന്നും രക്ഷനേടാൻ

ഓം പക്ഷിരാജായ വിദ്മഹേ സ്വര്‍ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!

സർവ ഐശ്വര്യത്തിന്

ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!

സർവ വിജയത്തിനും ശത്രു നാശത്തിനും

ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനഖായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!

ഗായത്രി മന്ത്രം ജപിക്കുന്നതിന്റെ സാമാന്യ ചിട്ടകൾ

സാധാരണയായി പ്രാതസന്ധ്യയ്‌ക്കും തൃസന്ധ്യയ്‌ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാത്രി ജപം പാടില്ല. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിട്ടാണ് ജപം വേണ്ടത്. സന്ധ്യയ്‌ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ജപിക്കാൻ. രാവിലെ നിന്നുകൊണ്ടും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ജപിക്കാൻ.

എല്ലാർക്കും ഹാർദ്ദമായ വാമന ജയന്തി ആശംസകൾ..

Tags: Onam 2024Vamana Jayanti 2024
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies