ദുലീപ് ട്രോഫിയിൽ ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യർ വീണ്ടും ട്രോളന്മാർക്ക് വക നൽകി എയറിലായി. രണ്ടാം ദിവസമാണ് ഡിയുടെ ക്യാപ്റ്റനായ താരം ബാറ്റിംഗിനിറങ്ങിയത്. സൺ ഗ്ലാസും ധരിച്ചായിരുന്നു വരവ്. എന്നാ ബാറ്റിംഗിൽ പരിഷ്കാരം ഫലിച്ചില്ല. ഏഴ് പന്ത് നേരിട്ട താരം ഡക്കായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
മിഡ് വിക്കറ്റിൽ ആഖ്വിബ് ഖാന് ക്യാച്ച് നൽകി കൂടാരം കയറുകയായിരുന്നു. ഖലീൽ അഹമ്മദായിരുന്നു ബൗളർ. ഇതിന് പിന്നാലെ അയ്യറുടെ ഡക്കും ഗ്ലാസിട്ട ഷോയും ട്രോളന്മാർ ഏറ്റുപിടിച്ചു. മുൻതാരങ്ങളും ചില പോസ്റ്റുകൾ പങ്കുവച്ചതോടെ സംഭവം വൈറലായി.ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലായിരുന്നു ശ്രേയസിന്റെ മടക്കം.
ആദ്യ മത്സരത്തിൽ 9,54 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. പൊതുവിൽ ഫീൾഡർമാരും ബൗളർമാരും സൺഗ്ലാസ് ധരിച്ച് കളിക്കുന്നത് ക്രിക്കറ്റിൽ സാധാരണമാണ്. എന്നാൽ ബാറ്റർമാർ ധരിക്കുന്നത് അസാധരണമെന്നാണ് കമൻ്റേറ്റർമാരും പരാമർശിച്ചത്. ഇതിനിടെ ചിലർ താരത്തെ പരിഹസിക്കുന്നുമുണ്ടായിരുന്നു.
Shreyas Iyer dismissed for a duck in Duleep Trophy 2024 pic.twitter.com/MXJb4IvkKW
— Dev Sharma (@Devsharmahere) September 13, 2024
Shreyas Iyer dismissed for a duck in Duleep Trophy 2024 pic.twitter.com/MXJb4IvkKW
— Dev Sharma (@Devsharmahere) September 13, 2024
Came to Bat with Sunglasses 🙄
Gone for a 7 ball DUCK 😕Giving his best to troll himself 👏#ShreyasIyer #DuleepTrophy2024 pic.twitter.com/fMSqMI0odM
— THE WINNERS CLUB (@twccricket) September 13, 2024