'ഭീകരതയുടെ കിരീടാവകാശി' ജീവനോടെയുണ്ട്! 450 സ്നൈപ്പർമാരുടെ സുരക്ഷാകവചത്തിൽ അഫ്ഗാനിലെ ഒളിസങ്കേതത്തിൽ; റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഭീകരതയുടെ കിരീടാവകാശി’ ജീവനോടെയുണ്ട്! 450 സ്നൈപ്പർമാരുടെ സുരക്ഷാകവചത്തിൽ അഫ്ഗാനിലെ ഒളിസങ്കേതത്തിൽ; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്. അഫ്​ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദയെ നയിക്കുന്നത് ഹംസയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘ദി മിറർ’ ആണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. സഹോദരൻ അബ്ദുള്ള ബിൻ ലാദ​നൊപ്പം ഹംസ ലാദൻ അഫ്​ഗാനിൽ സുരക്ഷിതനായി ജീവിക്കുന്നുണ്ടെന്നും അൽ-ഖ്വയ്ദയെ രഹസ്യമായി നയിക്കുകയാണെന്നുമാണ് റിപ്പോർട്ട്. താലിബാൻ വിരുദ്ധ സൈനിക സഖ്യമായ നാഷണൽ മൊബലൈസേഷൻ ഫ്രണ്ട് ആണ് (NMF) ഹംസയുടെയും സഹായികളുടെയും നീക്കങ്ങളും ഓപ്പറേഷനുകളും കണ്ടെത്തിയത്.

450 സ്നൈപ്പർമാരുടെ സുരക്ഷാകവചത്തിൽ വടക്കൻ അഫ്​ഗാനിസ്ഥാനിലാണ് ‘ഭീകരതയുടെ കിരീടാവകാശി’ ഒളിവുജീവിതം നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021ൽ താലിബാൻ കാബൂൾ കീഴടക്കിയതിന് ശേഷം വിവിധ ഭീകരസംഘടനകൾക്കുള്ള പരിശീലനകളരിയായി അഫ്​ഗാനിസ്ഥാൻ മാറിയെന്നാണ് NMF ചൂണ്ടിക്കാട്ടുന്നത്. പഞ്ച്ശീറിലെ ദാര അബ്​ദുള്ള ഖേൽ ജില്ലയിലാണ് ഹംസയുടെ ഒളിത്താവളം. അറബ്, പാകിസ്താനി വംശജരായ 450 പേരാണ് ഹംസയ്‌ക്ക് സുരക്ഷയൊരുക്കുന്നത്. ഹംസയുടെ നേതൃത്വത്തിൽ പരിശീലനം തുടരുന്ന അൽ-ഖ്വയ്ദ ഭീകരർ പാശ്ചാത്യരാജ്യങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ട്.

2019ൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ഒസാമ ബിൻ ലാദന്റെ വധത്തിന് ശേഷം അൽ-ഖ്വയ്ദയുടെ നേതൃചുമതലയേറ്റെടുത്ത ഭീകരൻ അയ്മാൻ അൽ-സവാഹിരിയുമായി അടുത്ത ബന്ധമാണ് ഹംസ പുലർത്തിയിരുന്നത്. ഹംസ കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്ന സമയത്ത് പ്രതികരിക്കാൻ പെന്റ​ഗൺ തയ്യാറായിരുന്നില്ല.

In this image from video released by the CIA, Hamza bin Laden is seen as an adult at his wedding. The never-before-seen video of Osama bin Laden’s son and potential successor was released Nov. 1, 2017, by the CIA in a trove of material recovered during the May 2011 raid that killed the al-Qaida leader at his compound in Pakistan. The one hourlong video shows Hamza bin Laden, sporting a trimmed mustache but no beard, at his wedding. He is sitting on a carpet with other men. (CIA via AP)

അൽ-ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദനെ അമേരിക്കയുടെ സ്പെഷ്യൽ ഫോഴ്സ് പാകിസ്താനിലെ അബ്ബോട്ടാബാദിൽ വച്ച് 2011ലായിരുന്നു വധിച്ചത്. അമേരിക്കയിൽ 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകനായിരുന്നു ലാദൻ. 3,000 പേരുടെ ജീവനെടുത്ത 9/11 ആക്രമണം ലോകത്ത് സംഭവിച്ച ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു.

Tags: osama bin ladenAfghanistanal-QaedaHamza Bin Laden
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies