കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ബാലുശ്ശേരി എകരൂൽ സ്വദേശി അശ്വതി ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.
അതീവ ഗുരുതരാവസ്ഥയിലായ അശ്വതിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് അശ്വതിയെ പ്രസവത്തിനായി കോഴിക്കോട് ഉള്ള്യേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടി ഇന്നലെ മരിച്ചിരുന്നു. മരണത്തിനുകാരണം ചികിത്സാപ്പിഴവാണെന്ന് അശ്വതിയുടെ കുടുംബം ആരോപിച്ചു. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചുവെന്നാണ് ആരോപണം.. സിസേറിയൻ നടത്താൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറായില്ലെന്നും ഇവർ പറയുന്നു.
ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.