ദുബായ്: നബിദിനം പ്രമാണിച്ച് ഞായറാഴ്ച അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ്
അറിയിച്ചു. തിങ്കളാഴ്ച സേവനങ്ങൾ പുനരാരംഭിക്കും.
ഹിന്ദി അടക്കമുള്ള ഭാഷകളിൽ ബ്രോഷർ പുറത്തിറങ്ങികൊണ്ടാണ് ജിഡിആർഎഫ്എ ഇക്കാര്യം അറിയിച്ചത്.ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് അൽ അവീറിലെ കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12 മുതൽ 4 വരെ സേവനങ്ങൾ ലഭ്യമാകില്ല.
ദുബായിലെ 86 ആമർ സെൻററുകൾ അവരുടെ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.