ന്യൂഡൽഹി: ഉത്രാട നാളിൽ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുകയാണെന്ന് യാത്രക്കാർ പറഞ്ഞു. 10 മണിക്കൂറുകൾ പിന്നിടുമ്പോഴും വിമാനം പുറപ്പെട്ടില്ല.
ഇന്നലെ രാത്രി 8:55ന് പുറപ്പെടേണ്ട വിമാനമാണ് ഏറെ വൈകിയും പുറപ്പെടാതിരിക്കുന്നത്. എന്തുകൊണ്ടാണ് താമസം നേരിടുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അധികൃതർ നൽകിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
ആവശ്യത്തിന് വെള്ളമോ, ഭക്ഷണമോ യാത്രക്കാർക്കായി അധികൃതർ ഒരുക്കിയില്ല. 6 മണിയോടെ വിമാനം പുറപ്പെടുമെന്നായിരുന്നു അധികൃതർ അറിയിച്ചതെന്നും എന്നാൽ പിന്നീട് വിമാനം വൈകുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതർ നൽകിയില്ലെന്നും യാത്രക്കാർ പറഞ്ഞു.