ഓണാശംസകൾ നേർന്നുകൊണ്ട് നടൻ ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് താരം പങ്കിട്ടത്. ‘എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്നാണ് ചിത്രം പങ്കുവെച്ച് ദിലീപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വെള്ള ഷർട്ടും കസവ് മുണ്ടുമാണ് ദിലീപിന്റെ വേഷം. മനോഹരമായി പെയിൻറിംഗ് ചെയ്തിട്ടുള്ള സാരിയാണ് കാവ്യയും മീനാക്ഷിയും അണിഞ്ഞിരിക്കുന്നത്. കുട്ടി പാവാടയും ബ്ലൗസും ധരിച്ച് മഹാലക്ഷ്മിയും.
നിരവധി പേരാണ് ജനപ്രിയ ഫാമിലിക്ക് ഓണാശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. ‘പ്രിയപ്പെട്ട ദിലീപേട്ടനും കാവ്യയ്‌ക്കും മീനാക്ഷിയ്‌ക്കും ലച്ചുവിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്നാണ് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ചിത്രത്തിന് കമന്റ് ഇട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ താര കുടുംബത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു.