പഴയ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമ താരങ്ങളുടെ. അത്തരത്തിൽ ഒരു ചിത്രമാണ് ഇന്റർനെറ്റിൽ ഇപ്പോൾ ചർച്ചാവിഷയം. നടൻ മോഹൻലാലിന്റെ സമീപം കസേരയിൽ ഇരിക്കുന്ന ഒരു കൊച്ചു കുട്ടി. ഈ കൊച്ചു കുട്ടി മലയാളത്തിലെ സൂപ്പർ നായികമാരിൽ ഒരാളാണ്.
വേറെ ആരും അല്ല, മലയാളികളുടെ പ്രിയപ്പെട്ട നടി ആൻ അഗസ്റ്റിനാണ് മോഹൻലാലിന്റെ സമീപം കസേരയിൽ ഇരിക്കുന്ന പെൺകുട്ടി. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടുതന്നെ ഈ പഴയ ചിത്രം ആരാധകർക്കിടയിൽ വൈറലാവുകയായിരുന്നു.
മോഹൻലാലിന്റെ ലുക്ക് വിലയിരുത്തി കൊണ്ട് ചിത്രം ഏത് വർഷം എടുത്തതാണെന്ന് ഊഹിക്കുകയാണ് ആരാധകർ. ആറാം തമ്പുരാന്റെ ലൊക്കേഷനിൽ വച്ച് എടുത്ത ചിത്രമാണിതെന്ന് ആരാധകർ പറയുന്നു. അന്ന് ആൻ അഗസ്റ്റിന് 5 വയസ്സ് ആയിരിക്കുമെന്നും ആരാധകർ ചിത്രത്തിന് കമൻറ് ചെയ്യുന്നു.















