തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് പ്രിയങ്കരനായ നടനാണ് ഋഷഭ് ഷെട്ടി . ദേശീയ അവാർഡിന്റെ തിളക്കത്തിൽ നിന്ന് മലയാളികൾക്ക് ഓണാശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് താരം .
ഭാര്യ പ്രഗതി ഷെട്ടിയ്‌ക്കൊപ്പം മുണ്ടും , ഷർട്ടുമണിഞ്ഞുള്ള ചിത്രവും താരം പങ്ക് വച്ചിട്ടുണ്ട് . ‘ നിങ്ങൾക്കെല്ലാവർക്കും ഊർജ്ജസ്വലവും സന്തോഷപ്രദവുമായ ഒരു ഓണം ആശംസിക്കുന്നു!
ഈ ഉത്സവകാലം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെ..
#ഓണം ആശംസകൾ ‘ എന്ന കുറിപ്പും ഒപ്പമുണ്ട് .
അടുത്തിടെയാണ് ജൂനിയർ എൻ ടി ആറിനൊപ്പം കൊല്ലൂർ മൂകാംബിക അടക്കമുള്ള പുണ്യസ്ഥലങ്ങളിലേയ്‌ക്കുള്ള ആത്മീയയാത്രയുടെ ചിത്രങ്ങൾ താരം പങ്ക് വച്ചത്.















