മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വിദേശനാണ്യ കരുതൽ ശേഖരം ഈ വർഷം 66 ബില്ല്യൺ ഡോളർ (6,600 കോടി) വർദ്ധിച്ച് 689.235 ബില്യൺ ഡോളറിൽ (68923.5 കോടി)എത്തി. രാജ്യത്തിന്റെ പക്കലുള്ള വിദേശനാണ്യ ശേഖരം ഏകദേശം ഒരു വർഷത്തെ ഇറക്കുമതിക്ക് പര്യാപ്തമാണെന്നാണ് റിപ്പോർട്ട്.
ഈ നില തുടർന്നാൽ പ്രതിക്ഷിച്ചതിലും വേഗത്തിൽ ശേഖരം 700 ബില്യൺ ഡോളർ ( 70,000 കോടി) കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള നിക്ഷേപ സ്ഥാപനമായ ജെഫരീസിന്റെ ഏറ്റവും പുതിയ പ്രവചനം
അനുസരിച്ച് വിദേശനാണ്യ ശേഖരം നടപ്പ് സാമ്പത്തിക വർഷം തന്നെ 700 ബില്യൺ ഡോളറിലെത്തും. ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയാണ് രൂപയെന്നും ജെഫരീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
2024-2025 സാമ്പത്തിക വർഷത്തിൽ ഫോറക്സ് റിസർവ് ഗ്രാഫിന്റെ കുതിപ്പ് പരിശോധിക്കുമ്പോൾ 700 ബില്യൺ ഡോളർ എന്ന നാഴികക്കല്ല് ഇന്ത്യക്ക് അധികം അകലെയല്ല.
വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിലുണ്ടായ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്) ഒഴുക്ക് വിദേശനാണ്യകരുതൽ ശേഖരത്തിന്
അനുകൂലമായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച എഫ്പിഐകൾ 16,800 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ നിന്ന് വാങ്ങിക്കൂട്ടിയത്. ഈ വർഷം ഇതുവരെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം 70,737 കോടി രൂപയായി. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിലുണ്ടായ ഉയർച്ച