മലപ്പുറം: പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടയ്‌ക്കൽ എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയമാണ് മരിച്ചത്. ഒരു വയസ്സായിരുന്നു.
വീടിനു പുറത്ത് സ്ഥിതി ചെയ്യുന്ന ശുചിമുറിയിലെ ബക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.