പാക് താരം ഷൊയ്ബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മുൻ താരം ബാസിത് അലി. ഓൾറൗണ്ടർ ഷൊയ്ബ് മാലിക്ക് ഒത്തുക്കളിക്കാരനെന്നാണ് അലി പറയുന്നത്. ഒരിക്കലും സ്വന്തം ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരുത്തനെ എന്തിനാണ് ഉപദേശകനായി നിയമിക്കുന്നതെന്നും അലി അഭിമുഖത്തിൽ തുറന്നടിച്ചു.
ഒരിക്കലും സ്വന്തം ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരുത്തനെ എന്തിനാണ് ഉപദേശകനായി നിയമിക്കുന്നത്. ഒരു മത്സരം മനഃപൂർവം തോറ്റു കൊടുത്തതിൽ അദ്ദേഹത്തിനുള്ള റോൾ എന്താണെന്ന് എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. തെളിവ് വേണമെങ്കിൽ ഞാൻ തരാം. മാലിക്കുമായി റമീസ് രാജ ഒരു അഭിമുഖം നടത്തിയിരുന്നു.—- ബാസിത് അലി പറഞ്ഞു. 2005ൽ നടന്ന ഒരു ടി20 മത്സരത്തിലാണ് മാലിക് ഒത്തുക്കളി നടത്തിയതെന്നാണ് ആരോപണം.
ചാമ്പ്യൻസ് ഡേ കപ്പിൽ സ്റ്റാലിയൺസ് ടീമിന്റെ ഉപദേശകനാണ് മാലിക്. ഇക്കാര്യം ചൂണ്ടിയാണ് ബാസിത് അലി വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്താനിൽ നിരവധി താരങ്ങളാണ് ഒത്തുക്കളിക്ക് പിടിക്കപ്പെട്ടത്. ചിലർ ജയലിലും കിടന്നു. മാെഹമ്മദ് ആമിർ, സൽമാൻ ബട്ട്, മൊഹമ്മദ് ആസിഫ് തുടങ്ങിയവരാണ് ഒത്തുക്കളിക്ക് ശിക്ഷിക്കപ്പെട്ടത്.
Basit Ali 🗣️
Shoaib Malik ne jaan bhoj k match harwaye hai i have proof
Usko mentor nahi banana chahye #PakistanCricket #BabarAzam pic.twitter.com/U4OWRPjmnH— ЅᏦᎽ (@13hamdard) September 11, 2024