തിരുവോണ നാളിൽ ജയിച്ച് തുടങ്ങാമെന്ന ബ്ലാസ്റ്റേഴ്സ് മോഹങ്ങൾക്ക് തിരിച്ചടി. ഇൻഞ്ച്വറി ടൈമിൽ 95-ാം മിനിട്ടിൽ നേടി ഗോളിൽ ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ജയം നേടി പഞ്ചാബ് എഫ്.സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ വീഴ്‌ത്തിയത്. വിരസമായ ആദ്യ പകുതിയും സംഭവ ബഹുലമായ രണ്ടാം പകുതിയും കണ്ട മത്സരത്തിൽ മൂന്ന് ഗോളുകളു പിറന്നത് 85 മിനിട്ടിന് ശേഷമായിരുന്നു. നാല് യെല്ലോ കാർഡുകളും രണ്ടാം പകുതിയിൽ കണ്ടു.
അതേസമയം 43-ാം മിനിട്ടിൽ പഞ്ചാബ് ബകേങയിലൂടെ വലകുലുക്കിയെങ്കിലും ഓഫ് സൈഡായത് കൊമ്പന്മാർക്ക് ആശ്വാസമായി. സെക്കൻഡ് ഹാഫ് ആരംഭിച്ചത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മാറ്റങ്ങളോടെയാണ്. ജിമിനെസും വിബിനും കളത്തിലെത്തി. ഇതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് അല്പം ജീവൻ വച്ചു. 58-ാം മിനിട്ടിൽ നോഹയുടെ ലോംഗ് റെയ്ഞ്ചർ ആരാധകർ അല്പം പ്രതീക്ഷ സമ്മാനിച്ചു. മദ്ധ്യനിരയിൽ ലൂണയുടെ അഭാവം കൊമ്പന്മാരെ വല്ലാതെ അലട്ടി.
85-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർന്നത് ലിയോൺ അഗസ്റ്റിനെ ബോക്സിൽ ഫൗൾ ചെയ്തതിന് പഞ്ചാബിന് അനുകൂലമായ പെനാൽറ്റി. ലൂക്ക മയ്‌സെന്‍ ടെൻഷനില്ലാതെ പന്ത് വലയിലാക്കി. എന്നാൽ 91-ാം മിനിട്ടിൽ ജിമിനെസിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. പ്രീതം കോട്ടാലിന്റെ ഉഗ്രനൊരു ക്രോസിൽ ഹെഡറിലൂടെയാണ് ജിമിനെസ് ഗോൾ കണ്ടെത്തിയത്. എന്നാൽ ഈ ആശ്വാസം 95-ാം മിനിട്ടിൽ ഫിലിപ്പ് മിര്‍സില്‍ജാക്ക് തല്ലി തകർത്തു.
🎥 Jesus equalize for Kerala Blasters with a beautiful cross from Pritam and the stadium erupts. #KBFCPFC #ISL #IndianFootball pic.twitter.com/xWx2aJDpqC
— All India Football (@AllIndiaFtbl) September 15, 2024















