മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സഹോദരി അർപ്പിത ഖാനും. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജകളുടെ ചിത്രങ്ങൾ മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പൂച്ചെണ്ട് നൽകി ഷാൾ അണിയിച്ചാണ് സൽമാൻ മുഖ്യമന്ത്രി വരവേറ്റത്. അതേസമയം താരം മടങ്ങുമ്പോൾ കുട്ടി ഗണപതിയുടെ വിഗ്രഹം മുഖ്യമന്ത്രി സമ്മാനിച്ചിരുന്നു. സൽമാൻ ആരതി പൂജ നടത്തിയ ശേഷമാണ് മടങ്ങിയതെന്നും ഷിൻഡെ പറഞ്ഞു.
ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെയും പൂജകളിൽ പങ്കെടുത്തു. എല്ലാ വർഷത്തേയും പോലെ ഈ വർഷവും മുംബൈയിലെ അർപിതയുടെ വസതിയിൽ വെച്ച് ഖാൻ സഹോദരന്മാർ ഗണപതി പൂജ നടത്തിയിരുന്നു. കൂടാതെ നിമജ്ജന ഘോഷയാത്രയിലും പങ്കെടുത്തു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അർപിതയും ഭർത്താവ് ആയുഷ് ശർമ്മയും മക്കളും ഒപ്പം സൽമാനും സഹോദരങ്ങളും മക്കളഉം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു.
सुप्रसिद्ध अभिनेते सलमान खान यांनी काल वर्षा निवासस्थानी उपस्थित राहून श्री गणेशाचे दर्शन घेतले. यावेळी त्यांना शाल, श्रीफळ, पुष्पगुच्छ आणि श्री गणेशाची मूर्ती देऊन सन्मानित केले. तसेच याप्रसंगी त्यांच्या शुभहस्ते श्री गणेशाची आरती करण्यात आली.
यावेळी माझा पुत्र खासदार… pic.twitter.com/FIauMNbqxu
— Eknath Shinde – एकनाथ शिंदे (@mieknathshinde) September 15, 2024















