ന്യൂഡൽഹി: വന്ദേ മോട്രോയക്ക് പുനർനാമകരണം ചെയ്ത് റെയിൽവേ മന്ത്രാലയം. നമോ ഭാരത് റാപ്പിഡ് റെയിൽ എന്നാണ് പുതിയ പേര്. രാജ്യത്തെ ആദ്യ നമോ ഭാരത് റാപ്പിഡ് റെയിൽ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലാണ് ആദ്യ സർവ്വീസ്. 5. 45 മണിക്കൂർ കൊണ്ട് 359 കിലോമീറ്റർ പിന്നിടും. 455 രൂപ ടിക്കറ്റ് നിരക്ക്. യാത്രക്കാർക്കുള്ള റെഗുലർ സർവീസ് സെപ്റ്റംബർ 17-ന് ആരംഭിക്കും,
നഗര യാത്രയ്‌ക്കായി വിഭാവനം ചെയ്ത നമോ ഭാരത് റാപ്പിഡ് റെയിലിന് ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററാണ് വേഗത. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. സീസൺ ടിക്കറ്റ് സൗകര്യമാണ് ഇതിന്റെ എറ്റവും വലിയ സവിശേഷ. 20 ദിവസത്തെ സിഗിംൾ യാത്രയുടെ നിരക്കിൽ ഒരുമാസം പോയി വരാന്ർ സാധിക്കും. റിസർവ്ഡ് കോച്ചുകൾക്ക് പുറമേ അൺ റിസർവ്ഡ് കോച്ചുകളും വന്ദേ മെട്രോയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവ്വീസ് നടത്തും.
ചെന്നൈ ഇൻഗ്രൽ കോച്ച് ഫാക്ടറിയാണ് നമോ ഭാരത് റാപ്പിഡ് റെയിൽ നിർമിച്ചത്. ട്രെയിനിൽ 1150 പേർക്ക് ഇരിക്കാനും 2050 പേർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി ക്യാമറകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം, മൊബൈൽ ചാർജിംഗ് പോർട്ടുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.















